Wed, 5 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Road Footpath

Thrissur

കു​റു​പ്പംറോ​ഡ് ന​ട​പ്പാ​ത നി​ർ​മാ​ണം താ​ത്കാ​ലി​ക​മാ​യി നി​ർ​ത്തി

തൃ​ശൂ​ർ: കു​റു​പ്പം റോ​ഡി​ലെ ന​ട​പ്പാ​ത നി​ർ​മാ​ണ​ത്തി​ൽ അ​ശാ​സ്ത്രീ​യ​ത ആ​രോ​പി​ച്ച് വ്യാ​പാ​രി​ക​ൾ രം​ഗ​ത്തെ​ത്തി​യ​തി​നെ തു​ട​ർ​ന്ന് നി​ർ​മാ​ണ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ താ​ത്കാ​ലി​ക​മാ​യി നി​ർ​ത്തി​വ​ച്ചു. വ്യാ​പാ​രി​ക​ൾ ന​ൽ​കി​യ പ​രാ​തി​യെ​ത്തു​ട​ർ​ന്ന് മേ​യ​റു​ടെ നേ​തൃ​ത്വ​ത്തി​ൽ ഇ​ന്ന​ലെ ച​ർ​ച്ച ന​ട​ത്തി​യെ​ങ്കി​ലും ഇ​രു​കൂ​ട്ട​രും വി​ട്ടു​വീ​ഴ്ച ചെ​യ്യാ​ൻ ത​യാ​റാ​കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ന​ട​പ​ടി.

ക​ഴി​ഞ്ഞ ദി​വ​സം സ്ഥ​ലം സ​ന്ദ​ർ​ശി​ച്ച മേ​യ​ർ​ക്കും സം​ഘ​ത്തി​നും മു​ന്നി​ൽ വ്യാ​പാ​രി​ക​ൾ പ​രാ​തി​ക​ളു​ടെ കെ​ട്ട​ഴി​ച്ചു. മ​ഴ​വെ​ള്ളം ഒ​ഴു​കി​പ്പോ​കാ​ൻ യാ​തൊ​രു ആ​ലോ​ച​ന​യു​മി​ല്ലാ​തെ​യാ​ണ് പ​ണി​യെ​ന്നും, നി​ല​വി​ലു​ള്ള പ​ണി​ക​ൾ പൂ​ർ​ണ​മാ​യും പൊ​ളി​ച്ചു​മാ​റ്റി ശാ​സ്ത്രീ​യ​മാ​യി വീ​ണ്ടും നി​ർ​മി​ക്ക​ണ​മെ​ന്നു​മാ​ണ് അ​വ​രു​ടെ ആ​വ​ശ്യം. നി​ല​വി​ലെ റോ​ഡ് ലെ​വ​ലി​ൽ കാ​ന പ​ണി​ത് സ്ലാ​ബ് ക​നം മാ​ത്രം പു​റ​ത്തേ​ക്ക് ത​ള്ളി​നി​ൽ​ക്കു​ന്ന വി​ധ​ത്തി​ലാ​ക്ക​ണം പ​ണി​ക​ൾ. കൂ​ടാ​തെ വെ​ള്ളം ഒ​ഴു​കി​പ്പോ​കാ​ൻ ഇ​ട​യ്ക്കി​ട​യ്ക്ക് ഓ​വു​ക​ൾ സ്ഥാ​പി​ക്ക​ണ​മെ​ന്നും ഗ്രി​ൽ വ​ർ​ക്കു​ക​ൾ പൂ​ർ​ണ​മാ​യും ഒ​ഴി​വാ​ക്ക​ണ​മെ​ന്നും വ്യാ​പാ​രി​ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു.

എ​ന്നാ​ൽ, സ്വ​രാ​ജ് റൗ​ണ്ടി​ൽ നി​ന്നു സു​ഗ​മ​മാ​യി ഒ​ഴു​കി​യെ​ത്തു​ന്ന വെ​ള്ള​ത്തി​ലെ ത​ട​സ​ങ്ങ​ൾ ഒ​ഴി​വാ​ക്കാ​നാ​ണ് ഗ്രി​ല്ലു​ക​ൾ സ്ഥാ​പി​ച്ചി​രി​ക്കു​ന്ന​തെ​ന്നും കാ​ൽ​ന​ട​യാ​ത്രി​ക​രു​ടെ സു​ര​ക്ഷ​യ്ക്കാ​ണ് മു​ൻ​ഗ​ണ​ന ന​ൽ​കു​ന്ന​തെ​ന്നു​മാ​ണ് ക​രാ​റു​കാ​ര​നും എ​ൻ​ജി​നി​യ​റും വ്യ​ക്ത​മാ​ക്കി​യ​ത്. ആ​ദ്യ​ഘ​ട്ടം പൂ​ർ​ത്തി​യാ​കു​മ്പോ​ൾ വ്യാ​പാ​രി​ക​ൾ​ക്ക് ഇ​ത് ബോ​ധ്യ​പ്പെ​ടു​മെ​ന്നും, അ​ല്ലാ​ത്ത​പ​ക്ഷം പൊ​ളി​ച്ചു​ക​ള​യാ​മെ​ന്നും അ​വ​ർ അ​റി​യി​ച്ചു. എ​ന്നാ​ൽ ഈ ​നീ​ക്കം അ​നാ​വ​ശ്യ സാ​മ്പ​ത്തി​ക ന​ഷ്ട​മു​ണ്ടാ​ക്കു​മെ​ന്ന് വ്യാ​പാ​രി​ക​ൾ പ​റ​ഞ്ഞു.
തു​ട​ർ​ന്ന്, പ്ര​ശ്ന​ങ്ങ​ൾ ച​ർ​ച്ച​യി​ലൂ​ടെ പ​രി​ഹ​രി​ച്ച ശേ​ഷം​മാ​ത്രം നി​ർ​മാ​ണം​തു​ട​രാ​ൻ തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു.

മേ​യ​ർ ഡോ. ​നി​ജി ജ​സ്റ്റി​ൻ, ഡെ​പ്യൂ​ട്ടി മേ​യ​ർ എ. ​പ്ര​സാ​ദ്, സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ​മാ​ർ, ഡി​വി​ഷ​ൻ കൗ​ൺ​സി​ല​ർ​മാ​ർ, ക​രാ​റു​കാ​ര​ൻ, കോ​ർ​പ​റേ​ഷ​ൻ എ​ൻ​ജി​നീ​യ​ർ എ​ന്നി​വ​ർ കോ​ർ​പ​റേ​ഷ​ൻ ഭാ​ഗ​ത്തു​നി​ന്നും ച​ർ​ച്ച​യി​ൽ പ​ങ്കെ​ടു​ത്തു. കേ​ര​ള വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന​സ​മി​തി ചെ​ട്ടി​യ​ങ്ങാ​ടി യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് സെ​ബി വ​ർ​ഗീ​സ് പു​ളി​ക്ക​ൻ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ബി​ജു പോ​ൾ കാ​ട്ടൂ​ക്കാ​ര​ൻ, ജി​ല്ലാ സെ​ക്ര​ട്ട​റി​മാ​രാ​യ ജോ​ഷി മാ​ത്യു തേ​റാ​ട്ടി​ൽ, ര​ഘു എ​ന്നി​വ​രും വ്യാ​പാ​രി​ക​ളെ പ്ര​തി​നി​ധീ​ക​രി​ച്ച് ച​ർ​ച്ച​യി​ൽ പ​ങ്കെ​ടു​ത്തു.

Latest News

Corehub Up